Latest

ര​ഹ്ന​യ്ക്ക് ഇ​നി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭി​പ്രാ​യം പ​റ​യാം

“Manju”

ന്യൂ​ഡ​ല്‍​ഹി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ന് ര​ഹ്ന ഫാ​ത്തി​മ​യ്ക്ക് ഹൈ​ക്കോ​ട​തി ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പോ​സ്റ്റി​ട്ടെ​ന്ന കേ​സി​ലാ​ണ് പ്ര​തി​യാ​യ ര​ഹ്ന ഫാ​ത്ത​മ​യ്ക്കു​ള്ള വി​ല​ക്ക് സു​പ്രീം കോ​ട​തി നീ​ക്കി​യ​ത്. ജ​സ്റ്റീ​സ് റോ​ഹി​ന്‍​ട​ണ്‍ ന​രി​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ല​ക്ക് സ്റ്റേ ​ചെ​യ്തു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ര​ഹ്ന ഫാ​ത്തി​മ​യു​ടെ ഹ​ര്‍​ജി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നും ബി​ജെ​പി നേ​താ​വ് രാ​ധ​കൃ​ഷ്ണ മേ​നോ​നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു. ഹൈ​ക്കോ​ട​തി വി​ധി ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പ് ന​ല്‍​കു​ന്ന അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ര​ഹ്ന ഫാ​ത്തി​മ​യു​ടെ വാ​ദം. അ​തേ​സ​മ​യം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​നു​ള്ള വി​ല​ക്ക് സ്റ്റേ ​ചെ​യ്‌​തെ​ങ്കി​ലും ഹൈ​ക്കോ​ട​തി ര​ഹ​ന ഫാ​ത്തി​മ​യ്ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ മ​റ്റ് നി​ബ​ന്ധ​ന​ക​ള്‍ സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തി​ട്ടി​ല്ല.

കു​ക്ക​റി ഷോ​യി​ല്‍ മ​ത​വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തു ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. കേ​സി​ല്‍ വി​ചാ​ര​ണ ക​ഴി​യും വ​രെ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യോ ഇ​ല​ക്‌ട്രോ​ണി​ക്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ ര​ഹ്ന ഫാ​ത്തി​മ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തു​ന്ന​തു ഹൈ​ക്കോ​ട​തി വി​ല​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Back to top button