IndiaKeralaLatest

മരട് ഫ്ലാറ്റ് കേസ്: നിർമ്മാതാക്കൾക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

“Manju”

കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ നിർമ്മാതാക്കൾക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. നഷ്ടപരിഹാരത്തുകയുടെ പാതി ഉടൻ കെട്ടിവയ്ക്കണമെന്ന് നിർദ്ദേശം നൽകി. തുക കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്നും സുപ്രീം കോടതി അറിയിച്ചു. അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. ബുധനാഴ്ചയ്ക്ക് അകം ഫ്ലാറ്റ് ഉടമകൾ നിലപാട് അറിയിക്കണം. ജസ്റ്റിസ് നവീൻ സിൻഹ അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.

ഫ്ലാറ്റ് ഉടമകൾ നടപടി ഒന്നും സ്വീകരിക്കാത്തതിൽ സർക്കാർ സുപ്രീം കോടതിയിൽ അടിയന്തിര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സുപ്രീം കോടതി ഫ്ലാറ്റുടമകൾക്ക് മുന്നറിയിപ്പുമായെത്തിയത്. നഷ്ടപരിഹാരമായി നിർമ്മാതാക്കൾ നൽകാനുള്ളത് 155 കോടിയാണ്.

ഇടക്കാല നഷ്ട പരിഹാരമായ 65 കോടിയിൽ നിർമ്മാതാക്കൾ നാല് കോടി 89 ലക്ഷം രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നും സർക്കാരിന് ചെലവായ മുഴുവൻ തുകയും നിർമ്മാതാക്കളിൽ നിന്ന് ഈടാക്കി തിരികെ നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.

Related Articles

Back to top button