IndiaKeralaLatest

1001 മുഖചിത്രം ലക്ഷ്യമിട്ട്​ നിസാര്‍ പിള്ളൈ

“Manju”

ക​ള​മ​ശ്ശേ​രി: ഫേ​സ്​​ബു​ക്കി​ല്‍ ദി​വ​സ​വും ഒ​രു ചി​ത്രം വ​ര​ച്ചി​ട്ട് 500 തി​ക​ച്ച കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര​ന്‍ ശ്ര​ദ്ധേ​യ​നാ​കു​ന്നു. ഏ​ലൂ​ര്‍ വെ​ള്ളം​കോ​ളി​ല്‍ നി​സാ​ര്‍ പിള്ളൈയാണ് ചിത്രംവരയില്‍ വ്യ​ത്യ​സ്​​ത​നാ​കു​ന്ന​ത്.

കൂ​ട്ടു​കാ​ര്‍, ബ​ന്ധു​ക്ക​ള്‍, അ​യ​ല്‍​വാ​സി​ക​ള്‍ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ച്‌ ഫേ​സ്​​ബു​ക്കി​ല്‍ ഇ​ടും. ര​ണ്ടു വ​ര്‍​ഷം​കൊ​ണ്ട് 500 ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചു. ഇ​തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ക്രി​ക്ക​റ്റ് താ​രം സ​ചി​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ ചി​ത്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു. 1001 ചി​ത്ര​ങ്ങ​ളാ​ണ് ല​ക്ഷ്യം. ര​ണ്ടു വ​ര്‍​ഷം​കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് നി​സാ​ര്‍ പ​റ​ഞ്ഞു.

വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് വെ​ച്ചി​രി​ക്കു​ക​യാ​ണ്. പെ​രി​യാ​റി​നോ​ട് ചേ​ര്‍​ന്ന വീ​ട്ടി​ലെ താ​ഴ​ത്തെ നി​ല​യി​ല്‍ പു​ഴ​ക്ക്​ അ​ഭി​മു​ഖ​മാ​യു​ള്ള ഹാ​ളി​ലാ​ണ് ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​യ​ല്‍​വാ​സി​ക​ളും നാ​ട്ടു​കാ​രു​മാ​യി നി​ര​വ​ധി പേ​ര്‍ ചി​ത്ര​ങ്ങ​ള്‍ കാ​ണാ​നെ​ത്തി. കെ.​എ​സ്.​ആ​ര്‍.​ടി.​സി ആ​ലു​വ ഡി​പ്പോ​യി​ലെ പെ​യി​ന്റ​റാ​ണ് നി​സാ​ര്‍ പിള്ളൈ. റ​ജീ​ന​യാ​ണ് ഭാ​ര്യ.

Related Articles

Back to top button