IndiaKeralaLatest

സിറിയയില്‍ പോകണമെന്ന് മകള്‍; അമ്പരന്ന് പൃഥ്വിയും സുപ്രിയയും

“Manju”

കൊച്ചി: പൃഥ്വിരാജിനെപ്പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ് ഭാര്യ സുപ്രിയയും മകള്‍ ആലി എന്ന അലംകൃതയും. എന്നാല്‍ ആലിയുടെ ഒരു ആഗ്രഹം കേട്ട് പൃഥ്വിരാജ് ഞെട്ടിയിരിക്കുകയാണ്. സിറിയയില്‍ പോകണമെന്നാണ് ആലിയുടെ ഇപ്പോഴത്തെ ആഗ്രഹം.

അവധിക്കാലം ചെലവഴിക്കാന്‍ എവിടെ പോകണമെന്ന് ചോദിച്ചപ്പോഴാണ് ആലി സിറിയ എന്ന ഉത്തരം പറഞ്ഞത്. ആദ്യമൊന്ന് അമ്ബരന്നെങ്കിലും പിന്നീടാണ് പൃഥ്വിയ്ക്കും സുപ്രിയയ്ക്കും കാര്യം മനസിലായത്. യുസ്ര മര്‍ദീനിയെ കുറിച്ചാണ് മകള്‍ വാചാലയായത്. ഉറങ്ങാന്‍ കിടക്കുമ്ബോള്‍ വായിക്കാന്‍ നല്‍കിയ പുസ്തകങ്ങളില്‍ നിന്നാണ് യുസ്ര ആലിയുടെ മനസില്‍ കയറിക്കൂടിയത്. സിറിയയിലെ പ്രമുഖ നീന്തല്‍ താരമാണ് യുസ്ര.

ഗുഡ്‌നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ്എന്ന പുസ്തകമാണ് സിറിയന്‍ അഭയാര്‍ത്ഥിയും ഒളിമ്ബിക്‌സ് നീന്തല്‍ താരവുമായ യുസ്ര മര്‍ദീനിയെ കുറിച്ച്‌ പറയുന്നത്. യുസ്രയുടെ ജന്മനാടാണ് സിറിയ എന്ന് പറഞ്ഞപ്പോള്‍ അത് ആരാണെന്ന് പോലും തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്ന് സുപ്രിയ പറഞ്ഞു. തുടര്‍ന്ന് ആലി കാര്യങ്ങള്‍ വിവരിച്ചുകൊടുത്തു. ആറ് വയസുകാരായ കുട്ടികള്‍ക്ക് പോലും ഇന്ന് എന്തൊക്കെ അറിയാം എന്ന കൗതുകവും സുപ്രിയ പങ്കുവെക്കുന്നു.

Related Articles

Back to top button