IndiaLatest

റോഡ് സേഫ്റ്റി ടി-20 സീരീസ് മാര്‍ച്ചില്‍

“Manju”

Image result for റോഡ് സേഫ്റ്റി ടി-20 സീരീസ് മാര്‍ച്ചില്‍

ശ്രീജ.എസ്

റോഡ് സേഫ്റ്റി ടി-20 സീരീസ് മാര്‍ച്ചില്‍. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റ് മാര്‍ച്ച്‌ 2 മുതല്‍ 21 വരെയാണ് നടക്കുക. റായ്പൂരിലാണ് മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷം തീരുമാനിച്ചിരുന്ന ടൂര്‍ണമെന്റ് 4 മത്സരങ്ങള്‍ കഴിഞ്ഞപ്പോഴേക്കും കൊവിഡ് ബാധയെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു.

ഇന്ത്യ, ഓസ്‌ട്രേലിയ, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടുന്ന അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിക്കുക. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, മുത്തയ്യ മുരളീധരന്‍, വീരേന്ദര്‍ സെവാഗ്, ബ്രെറ്റ് ലീ, തുടങ്ങി ഒട്ടേറെ ഇതിഹാസ താരങ്ങളാണ് ടീമുകളില്‍ അണിനിരക്കും. റായ്പൂരില്‍ പുതുതായി നിര്‍മിച്ച ഷഹീദ് വീര്‍ നാരയണ്‍ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാവും മത്സരങ്ങള്‍. റോഡ് സുരക്ഷയെ കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നത് മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

Related Articles

Back to top button