KeralaLatest

നടി പാര്‍വതിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം

“Manju”

Image result for നടി പാര്‍വതിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം

ശ്രീജ.എസ്

കോഴിക്കോട്: പ്രമുഖ സിനിമാ നടി പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതായി വിവരം. സി പി എമ്മാണ് പാര്‍വതിയെ കളത്തിലിറക്കാന്‍ ആലോചിക്കുന്നത്. മുഖംനോക്കാതെ നിലപാട് പറയുന്ന പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവതലമുറയുടെ പിന്തുണ കിട്ടുമെന്നാണ് നടിയെ പിന്തുണയ്‌ക്കുന്നവരുടെ വിലയിരുത്തല്‍.

കോഴിക്കോട് ജില്ലയില്‍ നിന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ മത്സരിപ്പിക്കാന്‍ സി പി എം ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തൊട്ടുപിന്നാലെയാണ് പാര്‍വതിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകളും പുറത്തുവരുന്നത്. ഡല്‍ഹിയില്‍ കര്‍ഷകസമരത്തെക്കുറിച്ച്‌ ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സി പി എം നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മത്സരം സംബന്ധിച്ച്‌ നടിയും ഇതുവരെ മനസ് തുറന്നിട്ടില്ല.
രാഷ്ട്രീയക്കാര്‍ക്ക് പുറമേ പൊതു സമ്മതരായ സ്ഥാനാര്‍ത്ഥികളെയും മത്സരരം​ഗത്തിറക്കാനാണ് സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും തീരുമാനം. എല്‍ ഡി എഫ് കഴിഞ്ഞ തവണ സിനിമാതാരങ്ങളായ മുകേഷിനെയും ഗണേഷ്‌കുമാറിനെയും സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. ഇരുവരും വിജയിച്ച്‌ എം എല്‍ എമാരാവുകയും ചെയ്‌തു.

Related Articles

Back to top button