KeralaLatest

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ പാര്‍വതി

“Manju”

ശ്രീജ.എസ്

കോഴിക്കോട്: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ നടി പാര്‍വതി തിരുവോത്ത്. ‘അടിസ്ഥാന രഹിതമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നല്‍കുന്നത് ലജ്ജാവഹമാണ്. ഒരു പാര്‍ട്ടിയും ഇങ്ങനെ ഒരു ആവശ്യവുമായി എന്നെ  സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച്‌ ഞാന്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല. ഇതില്‍ ഒരു തിരുത്തല്‍ ആവശ്യപ്പെടുന്നു എന്നും താരം ട്വിറ്ററിലെ കുറിപ്പില്‍ ആവശ്യപ്പെട്ടു.

ആനുകാലിക വിഷയങ്ങളില്‍ സ്വന്തം നിലപാട് തുറന്നു പറയാനുള്ള ആര്‍ജവം കാണിക്കുന്ന താരമായതിനാല്‍ പാര്‍വതിയെ മത്സരിപ്പിച്ചാല്‍ യുവാക്കളുടെ പിന്തുണ ഉറപ്പാക്കാം എന്ന ഉദ്ദേശ്യത്തോടെ ഇടതുമുന്നണിയില്‍ നീക്കങ്ങള്‍ നടക്കുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത പാര്‍വതി പൂര്‍ണമായും നിഷേധിക്കുകയാണ്. അടുത്തിടെ, കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള പാര്‍വതിയുടെ പ്രസ്താവന നിരവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുകയും സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.

 

Related Articles

Back to top button