IndiaLatest

സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന ഹൈകോടതി നിര്‍ദേശത്തെ തള്ളി സുപ്രീം കോടതി

“Manju”

 

ന്യൂഡെല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡെല്‍ഹി ഹൈകോടതി നിര്‍ദേശത്തെ തള്ളി സുപ്രീം കോടതി. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡെല്‍ഹിയിലെ സ്വകാര്യ അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റും ഇലക്‌ട്രോണിക് ഉപകരണങ്ങളും നല്‍കണമെന്നായിരുന്നു ഡെല്‍ഹി ഹൈകോടതി നിര്‍ദേശിച്ചത് .

റൈറ്റ് ടു എഡ്യൂക്കേഷന്‍ ആക്റ്റിന് കീഴില്‍ രാജ്യത്തെ അരികവല്‍കൃത വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന പ്രത്യേക അവകാശങ്ങളുടെ ഭാഗമാണ് ഇതെന്ന് ഡെല്‍ഹി ഹൈകോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ കീഴില്‍ ഈ ഹൈകോടതിയുടെ നിര്‍ദേശത്തെ തള്ളിയതായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പോളിസി തീരുമാനങ്ങളില്‍ ഹൈകോടതി ഇടപെടരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button