IndiaInternationalLatest

മ്യാന്‍മര്‍ ; സൈനിക മേധാവികള്‍ക്കെതിരെ യുഎസ്‌ ഉപരോധം

“Manju”

നയ്‌പിഡാവ്‌:സൈനിക അട്ടിമറി നടന്ന മ്യാന്‍മാറിനെതിരെ ഉപരോധം പ്രഖ്യപിച്ച്‌ അമേരിക്ക. ഭരണം അട്ടിമറിച്ച സൈനിക മേധാവികള്‍ക്കെതിരെയാണ്‌ അമേരിക്കയുടെ ഉപരോധം. മ്യാന്‍മര്‍ സിവിലിയന്‍ നേതാവ്‌ ഓങ്‌ സാന്‍ സൂചിയേയും സഹായികളേയും തടവിലാക്കിയ സൈന്യം രാജ്യത്തിന്‌ മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. സൈനിക അട്ടിമറിക്കെതിരെ തലസ്ഥാനനഗരമായ നയ്‌പിഡാവ്‌, വാണീജ്യ തലസ്ഥാനമായ യംഗോണ്‍ തുടങ്ങിയ നഗരങ്ങളില്‍ കടുത്ത പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയെങ്കിലും സൈന്യം പിന്‍മാറാന്‍ തയാറായിട്ടില്ല. രാജ്യത്ത്‌ ഒരു വര്‍ഷത്തേക്ക്‌ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്‌ സൈന്യം.
പട്ടാളത്തെ സമ്മര്‍ദത്തിലാക്കാന്‍ നിസ്സഹരണ സമരവുമായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്കു ഹാജരാകാതെയാണ്‌ ഒന്നാം ഘട്ട നിസ്സഹരണം. ജനങ്ങളുടെ നിസ്സഹരണ സമരത്തിന്‌ പിന്തുണ നല്‍കിയാണ്‌ സൈനിക ജനറല്‍മാര്‍ക്കെതിരെ യുഎസ്‌ പ്രതിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. യുഎസില്‍ തടഞ്ഞുവെച്ച 100 കോടി ഡോളര്‍ വരുന്ന മ്യാന്‍മര്‍ സര്‍ക്കാര്‍ ഫണ്ട്‌ സൈന്യത്തിന്‌ ഇതോടെ പിന്‍വലിക്കാനാകില്ല. കയറ്റുമതി വിലക്കും ഏര്‍പ്പെടുത്തും. ബര്‍മ സര്‍ക്കാരിന്റെ മറ്റ്‌ ഫണ്ടുകളും മരവിപ്പിക്കും.

Related Articles

Back to top button