KeralaLatestThiruvananthapuram

കെ വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാകും.

“Manju”

Image result for കെ വി തോമസ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റാകും.

ഡല്‍ഹി: ഒരു കാല്‍ ഇടതുപക്ഷത്തുവച്ച് കോണ്‍ഗ്രസുമായി വിലപേശിയ മുന്‍ കേന്ദ്രമന്ത്രിയും  മുതിര്‍ന്ന നേതാവുമായ പ്രൊഫ. കെവി തോമസ് കെപിസിസി വര്‍ക്കിംങ്ങ് പ്രസിഡന്‍റ് പദവി ഉറപ്പിച്ചു. ഹൈക്കമാന്റ് പ്രഖ്യാപനം ഉടനുണ്ടാകും. ഇതോടെ കോണ്‍ഗ്രസില്‍ വിലപേശല്‍ രാഷ്ട്രീയത്തിന്റെ ആശാനായി പ്രൊഫസര്‍ മാറിയിരിക്കുകയാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് പാര്‍ട്ടി നിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസിനോട് പിണങ്ങി ബിജെപിയുമായി ചര്‍ച്ച നടത്തിയിയായിരുന്നു തോമസ് മാഷിന്റെ വിലപേശല്‍. അത് ഫലം കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനവും അന്ന് ഓഫര്‍ ചെയ്തു.
പക്ഷേ പ്രവര്‍ത്തകര്‍ അതിനിടെ കെവി തോമസിനെതിരായതോടെ പാര്‍ട്ടി പദവിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം നീണ്ടു. 8 തവണ മത്സരിക്കുകയും പലതവണ എംപിയും എംഎല്‍എയും സംസ്ഥാന മന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആവുകയും ചെയ്ത തോമസിനോട് ഒരിക്കല്‍ മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മറുകണ്ടം ചാടിയതാണ് പാര്‍ട്ടി വികാരം എതിരാക്കിയത്.
ഇതോടെ വാഗ്ദാനം ചെയ്യപ്പെട്ട പദവി നല്‍കുന്നതും താമസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പദവി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. പക്ഷേ കഴിഞ്ഞ കെപിസിസി പുനസംഘടനയിലും തഴയപ്പെട്ടതോടെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയ വാര്‍ത്ത പുറത്തുവന്നത്. ഇതോടെ വീണ്ടും നേതൃത്വം ഇടപെട്ട് തോമസിനെ അനുനയിപ്പിക്കുകയായിരുന്നു.

Related Articles

Back to top button