IndiaKeralaLatest

ഇടതിലുറച്ച് എന്‍സിപി; ഇക്കുറി വലത്തോട്ടില്ല

“Manju”

 

ഡല്‍ഹി: പാലാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ എന്‍സിപി ഉയര്‍ത്തിയ കലാപം സമവായത്തിലേക്കെന്ന് സൂചന. ഇടതുമുന്നണിയില്‍ തന്നെ തുടരാന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി സംസ്ഥാന നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായി. സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയും യോഗത്തില്‍ പങ്കെടുത്തു.
നാല് തവണ മത്സരിച്ച് ഒടുവില്‍ വിജയിച്ച പാലാ സീറ്റ് വിട്ടുനല്‍കണമെന്ന് സംസ്ഥാന ഘടകത്തോട് എങ്ങനെ ആവശ്യപ്പെടുമെന്ന് യെച്ചൂരിയോട് പവാര്‍ ചോദിച്ചെങ്കിലും കൃത്യമായ മറുപടി യെച്ചൂരി നല്‍കിയില്ല. കേരളത്തിലെ സാഹചര്യം നോക്കി മാത്രമെ ഇക്കാര്യത്തില്‍ മറുപടി നല്‍കാനാവൂ എന്ന നിലപാടായിരുന്നു യെച്ചൂരി സ്വീകരിച്ചത്.
അതേസമയം പാലാ വിട്ടുനല്‍കേണ്ടെന്ന് തന്നെയാണ് യോഗത്തില്‍ എന്‍സിപി സ്വീകരിച്ച നിലപാട്. പാലാ നല്‍കില്ലെങ്കില്‍ പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന് ചര്‍ച്ചയില്‍ എന്‍സിപി യെച്ചൂരിയോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തീരുമാനം ഒന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും എന്‍സിപി മുന്നണി വിടുന്നത് തടഞ്ഞ് സമവായത്തിലേക്ക് എത്തിക്കാനാണ് സിപിഎം ദേശീയ നേതൃത്വം ശ്രമിച്ചത്.

Related Articles

Back to top button