IndiaKeralaLatest

ബംഗാളില്‍ ലക്ഷ്യം 200 സീറ്റ്, മമതയും ജയ് ശ്രീറാം വിളിക്കും- അമിത് ഷാ

“Manju”

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിമയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വളരെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ് ബംഗാള്‍. ഇവിടെ 294ല്‍ 200 സീറ്റ് നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ജയ് ശ്രീറാം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയും മമത ബാനര്‍ജിയുടെ നശീകരണ മാതൃകയും തമ്മിലാണ് ബംഗാളിലെ മല്‍സരം എന്നും കൂച്ച്‌ ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അമിത് ഷാ പറഞ്ഞു.
ജയ് ശ്രീറാം വിവാദം ഒരുമാസത്തിലധികമായി ബംഗാളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രധാനമന്ത്രി മോദിയും മമതയും പങ്കെടുത്ത ചങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചതാണ് വിവാദമായത്. സുബാഷ് ചന്ദ്ര ബോസിന്റെ അനുസ്മരണ ചടങ്ങിലായിരുന്നു വിവാദം. മമത പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുന്ന വേളയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ജയ് ശ്രീറാം വിളിച്ചു. ഇതോടെ മമത പ്രസംഗിക്കാന്‍ തയ്യാറായില്ല. ബിജെപി പരിപാടിയല്ലെന്നും സര്‍ക്കാര്‍ പരിപാടിയാണെന്നും ക്ഷണിച്ചുവരുത്തിയ അതിഥിയെ അപമാനിക്കുകയാണോ എന്നും ചോദിച്ച്‌ മമത തിരിച്ച്‌ ഇരിപ്പിടത്തിലേക്ക് തന്നെ പോകുകയായിരുന്നു. ഈ വിവാദം കത്തിനില്‍ക്കെയാണ് അമിത് ഷാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

Related Articles

Back to top button