KeralaLatest

ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി

“Manju”

Image result for ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി

ശ്രീജ.എസ്

തിരുവനന്തപുരം: കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകളില്‍ ഇളവ് വരുത്തി കെഎസ്‌ആര്‍ടിസി. അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസ് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം താത്കാലിക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടിക്കറ്റ് നിരക്കിലെ ഇളവുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളിലും ടിക്കറ്റ് നിരക്കില്‍ ഇളവ് വരുന്നു. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് താത്കാലികമായി വര്‍ധിപ്പിച്ച നിരക്കിലാണ് ഇപ്പോള്‍ ഇളവ് നല്‍കുന്നത്.

ലോക്ക്ഡൗണ്‍ കഴിഞ്ഞതിന് പിന്നാലെ ബസിലെ യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഉണ്ടായിരുന്ന സമയം എസി ജന്റം ലോ ഫ്‌ളോര്‍ ബസുകളില്‍ ആദ്യ അഞ്ച് കിലോമീറ്ററിന് മിനിമം ചാര്‍ജ് 26 രൂപയായിരുന്നു. പിന്നെ വരുന്ന ഓരോ കിലോമീറ്ററിലും 187 പൈസയുമാണ് ഈടാക്കിയത്. ഇത് ഇപ്പോള്‍ മിനിമം ചാര്‍ജ് 26 ആയി നിലനിര്‍ത്തുകയും, കീലോമീറ്ററിന് 125 പൈസയുമായി കുറയ്ക്കുന്നു.

Related Articles

Back to top button