KeralaLatest

മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന

“Manju”

Image result for മേജര്‍ രവി കോണ്‍ഗ്രസിലേക്ക് എന്ന് സൂചന

ശ്രീജ.എസ്

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്കെന്ന് സൂചന. തൃപ്പൂണിത്തുറയില്‍ ഐശ്വര്യ കേരളയാത്രയില്‍ സംവിധായകന്‍ പങ്കുചേരും. ബിജെപി അനുഭാവിയായിരുന്ന മേജര്‍ രവി ഇടക്കാലത്ത് പി.രാജീവിന് വോട്ടു ചോദിച്ച്‌ പൊതുപരിപാടിയിലും രംഗത്തെത്തിയിരുന്നു. ഇത്തവണ ഒരിടത്തു പോലും ബിജെപി നേതാക്കള്‍ക്ക് വേണ്ടി പ്രസംഗിക്കാന്‍ പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേരത്തെ മേജര്‍ രവി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് മേജര്‍ രവി പറഞ്ഞു. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നും മേജര്‍ രവി ചൂണ്ടിക്കാട്ടി. മസില് പിടിച്ചു നടക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും ഒന്നും മേജര്‍ രവി ആരോപണമുന്നയിച്ചു.

താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജര്‍ രവി ആലുവയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ കെപിസിസി അധ്യക്ഷന്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.

Related Articles

Back to top button