KeralaLatest

കേരള പൊലീസിന് കൊവാക്സിന്‍ കൊടുത്തു തുടങ്ങി

“Manju”

 

Image result for കൊവാക്സിന്‍

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിന്‍ ഉപയോഗിച്ചു തുടങ്ങി. വാ​ക്സി​നേ​ഷ​ന്റെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ കേ​ര​ള പോ​ലീ​സി​ന​ട​ക്ക​മാ​ണ് കോ​വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ഭാരത് ബയോടെക്ക് – ഐസിഎംആര്‍ – പൂണെ ദേശീയ വൈറസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കൊവാക്സിന്‍ ആണ് നല്‍കി തുടങ്ങിയത്.

സ​മ്മ​ത​പ​ത്രം വാ​ങ്ങി​യാ​ണ് കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്ക് കോ​വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. മു​ന്ന​ണി പോ​രാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ലും കോ​വിഷീ​ല്‍​ഡ് വാ​ക്സി​ന്‍ ന​ല്‍​കി​ല്ല. എ​ന്നാ​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വിഷീ​ല്‍​ഡ് വാ​ക്സി​ന്‍ ത​ന്നെ​യാ​വും ന​ല്‍​കു​ക. മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ക​ഴി​യാ​ത്ത​തി​നാ​ല്‍ കോ​വാ​ക്സി​ന്‍ ന​ല്‍​കേ​ണ്ട എ​ന്നാ​യി​രു​ന്നു നേ​ര​ത്തെയുള്ള തീ​രു​മാ​നം. പ​ക്ഷേ കോ​വാ​ക്സി​ന്‍ കൂ​ടു​ത​ല്‍ ഡോ​സു​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു കൊ​ടു​ത്തു തീ​ര്‍​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം നല്‍കുകയായിരുന്നു.

Related Articles

Back to top button