IndiaLatest

സിഎന്‍ജി ട്രാക്ടര്‍ നിധിന്‍ ഗഡ്കരി ഇന്ന് പുറത്തിറക്കും

“Manju”

Image result for സിഎന്‍ജി ട്രാക്ടര്‍ നിധിന്‍ ഗഡ്കരി ഇന്ന് പുറത്തിറക്കും

ശ്രീജ.എസ്

ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ സിഎന്‍ജി ട്രാക്ടര്‍ ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി ഇന്ന് പുറത്തിറക്കും. കര്‍ഷകരുടെ ചെലവ് ചുരുക്കുന്നതിനൊപ്പം മലിനീകരണ തോത് കുറയ്ക്കുക എന്നതും പുതിയ ട്രാക്ടര്‍ പുറത്തിറക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നു. സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുക വഴി എഞ്ചിന്‍ ദീര്‍ഘനാള്‍ കേടു കൂടാതെയിരിക്കും. അറ്റകുറ്റപ്പണിയും കുറച്ചു മതി. ഇത് ചെലവ് വീണ്ടും കുറയ്ക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഡീസല്‍ മോഡല്‍ ട്രാക്ടറുകള്‍ സിഎന്‍ജിയിലേക്ക് മാറ്റി പരിഷ്‌കരിച്ചവയാണ് ഇത്. റോമാറ്റ് ടെക്‌നോ സൊല്യൂഷന്‍, ടോമാസെറ്റോ അച്ചില്ലെ ഇന്ത്യ എന്നിവയുടെ സംയുക്ത പദ്ധതിയാണിത്. സുരക്ഷിതമായ കവചത്തോടെയാണ് സി എന്‍ ജി ടാങ്കുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് അപകട സാധ്യത കുറയ്ക്കുന്നു. ഇത് ഭാവിയിലേക്കുള്ള ചുവടുവെയ്പ്പാണ്.

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിയ്ക്കല്‍, ചെലവ് കുറക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ധനച്ചെലവില്‍ പ്രതിവര്‍ഷം ലക്ഷത്തിലധികം രൂപ കര്‍ഷകന് സിഎന്‍ജി ട്രാക്ടറിലൂടെ ലാഭിക്കാമെന്നും അവരുടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്താന്‍ കഴിയുമെന്നുമാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. ഡീസല്‍ വിലയും സിഎന്‍ജി വിലയും തമ്മില്‍ ഏറെ അന്തരമുള്ളതിനാല്‍ കര്‍ഷകര്‍ക്ക് ഇത് ലാഭകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിംഗ് തോമര്‍, പാര്‍ഷോത്തം രൂപാല, ജനറല്‍ വി.കെ സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button