IndiaLatest

രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെതിരെ കേന്ദ്രം

“Manju”

സിന്ധുമോൾ ആർ

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ ഇ​ന്ത്യ​യു​ടെ ഒ​രു തു​ണ്ട് ഭൂ​മി ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര സര്‍ക്കാര്‍ . രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തിന്റെ മറുപടി. ഫിം​ഗ​ര്‍ നാ​ല് വ​രെ​യാ​ണ് ഇ​ന്ത്യ​ന്‍ അ​തി​ര്‍​ത്തി എ​ന്ന​ത് തെ​റ്റ്. യ​ഥാ​ര്‍​ഥ നി​യ​ന്ത്ര​ണ​രേ​ഖ ഫിം​ഗ​ര്‍ എ​ട്ടി​ലാ​ണ്. നാ​ലി​ല്‍ അ​ല്ല. അ​തു​കൊ​ണ്ടാ​ണ് ഫിം​ഗ​ര്‍ എ​ട്ട് വ​രെ സേ​ന പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ​ത്.1962ല്‍ ​കൈ​വ​ശ​പ്പെ​ടു​ത്തി​യ 43,000 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ര്‍ ഇ​ന്ത്യ​യു​ടേ​താ​ണ്. ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ തെ​റ്റാ​യി വാ​ര്‍​ത്ത ന​ല്‍​കു​ന്നു​വെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം വ്യക്തമാക്കി. ഇ​ന്ത്യ​ന്‍ മ​ണ്ണ് ചൈ​ന​യ്ക്ക് കൈ​മാ​റി മോ​ദി​ അടിയറവ് പറഞ്ഞെന്നായിരുന്നു രാ​ഹു​ല്‍ ഗാ​ന്ധിയുടെ ആരോപണം. പ്ര​ധാ​ന​മ​ന്ത്രി ഏ​റ്റ​വും വ​ലി​യ ഭീ​രു​വാ​ണ്. മോ​ദി ചൈ​ന​യ്ക്ക് കീ​ഴ​ട​ങ്ങി​യെ​ന്നും രാ​ഹു​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആരോപിച്ചു.

Related Articles

Back to top button