LatestThiruvananthapuram

പാങ്ങോട് പഞ്ചായത്താഫീസിനു മുന്നിൽ പ്രതിക്ഷേധ ധർണ്ണ 

“Manju”

തിരുനവന്തപുരം : പാങ്ങോട് പഞ്ചായത്തിൽ പ്രസിഡൻ്റിനേയും വൈസ് പ്രസിഡൻ്റിനേയും തിരഞ്ഞെടുക്കാൻ കഴിയാതെ ഭരണസ്തംഭനത്തിന് കാരണക്കാരായ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിൽ ജയിച്ചു വന്ന മുഴുവൻ ജനപ്രതിനിധികളും രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ തിരഞ്ഞെടുപ്പ് നടത്തി പ്രതിസന്ധി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്താഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ്ണ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു. ബി.ജെപിയെ തോൽപ്പിക്കാൻ വേണ്ടി എസ്.ഡി.പി.ഐ, വെൽഫയർ പാർട്ടി തുടങ്ങിയവയുമായി സി.പി.എം കോൺഗ്രസ്സും വിവിധ വാർഡുകളിൽ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഫലമാണ് ഒരു പഞ്ചായത്തിനെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന തരത്തിലുള്ള വികസന ക്ഷേമ സേവന മേഖലകളിലെ സ്തംഭനാവസ്ഥയ്ക്ക് വഴിവച്ചതെന്നും പദ്ധതി രൂപീകരണ ഗ്രാമസഭകൾ കൂടാൻ പോലും സാധിക്കാതെ ഈ വർഷത്തെ മുഴുവൻ വികസന പദ്ധതികൾ അട്ടിമറിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.പൊതുജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ തുടർ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് വാമനപുരം മണ്ഡലം പ്രസിഡൻ്റ് എസ്. ആർ രജികുമാർ പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി വെള്ളയദേശം അനിൽ ,അജയകുമാർ, സോണിലാൽ എന്നിവർ സംസാരിച്ചു.

Related Articles

Back to top button