IndiaLatest

ഏകതാ പ്രതിമയിലേക്ക് ഇനി ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനുകളും

“Manju”

ന്യൂഡൽഹി: ഏകതാ പ്രതിമയിലേക്ക് ഇനി ഡീലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനുകളും. ഐആർടിസിയാണ് പുതിയ ട്രെയിൻ സർവ്വീസിന് തുടക്കം കുറിക്കുന്നത്. ജ്യോതിർലിംഗയിലേക്കും ഏകതാ പ്രതിമയിലേക്കുമുള്ള എസി ഡീലക്‌സ് സർവ്വീസുകൾ ഫെബ്രുവരി 27 ന് ആരംഭിക്കും.

ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ദേഖോ അപ്‌നാ ദേശ് എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതികൾ ആരംഭിക്കുന്നത്. ഡൽഹിയിലെ സഫ്ദർജംഗ് സ്റ്റേഷനിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ ജ്യോതിർലിംഗ ക്ഷേത്രങ്ങളായ മഹാകാലേശ്വർ, ഓംകാരേശ്വർ എന്നിവിടങ്ങളിലും ഗുജറാത്തിലെ കൊവാഡിയയിലുള്ള ഏകതാ പ്രതിമയിലേക്കുമാണ് സർവ്വീസ് നടത്തുന്നത്. ഡൽഹി, സഫ്ദർഗഞ്ച്, മഥുര, ഗ്വാളിയോർ, ആഗ്ര എന്നീ സ്‌റ്റേഷനുകളിലെല്ലാം ട്രെയിൻ നിർത്തും.

അത്യാധുനിക സംവിധാനങ്ങളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. പൂർണമായും ശീതികരിച്ച ട്രെയിനിൽ ഫുട് മസാജിംഗ് സംവിധാനം, രണ്ടു ഡൈനിംഗ് റെസ്റ്റോറന്റുകൾ, ആധുനിക അടുക്കള, സെൻസർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശൗചാലയങ്ങൾ എന്നിവയെല്ലാം ട്രെയിനിൽ ഉണ്ടാകും.

ഫസ്റ്റ് എസി, സെക്കന്റ് എസി സംവിധാനം, സുരക്ഷ ഉറപ്പാക്കുന്നതിനായി സിസിടിവി ക്യാമറകൾ എന്നിവയാണ് ട്രെയിന്റെ മറ്റ് സവിശേഷതകൾ. കൂടുതൽ സുരക്ഷയ്ക്കായി സുരക്ഷാ ഗാർഡുകളെയും നിയോഗിച്ചിട്ടുണ്ട്. ട്രെയിൻ നിരക്കിന് പുറമെ ഓൺ ബോർഡ്, ഓഫ് ബോർഡ് ഭക്ഷണം, അതാത് സ്ഥലങ്ങളിൽ ഹോട്ടൽ മുറികളിലെ താമസം, എസി ബസിൽ ഉല്ലാസ യാത്രകൾ എന്നിവയും ഐആർടിസി വാഗ്ദാനം ചെയ്യുന്നുണ്ട്.

Related Articles

Back to top button