KeralaLatest

നിയമസഭാ തെരഞ്ഞെടുപ്പ്: റമദാന്‍ നോമ്പ് പരിഗണിക്കണമെന്ന് സിപിഐ

“Manju”

കേരളത്തില്‍ നിയമസഭാ വോട്ടെടുപ്പ് തിയ്യതി തീരുമാനിക്കുമ്പോള്‍ റമദാന്‍ നോമ്പ് പരിഗണിക്കണമെന്ന് സിപിഐ. ഏപ്രില്‍ 13ന് മുന്‍പ് തെരഞ്ഞെടുപ്പ് വേണം. പോസ്റ്റല്‍ വോട്ട് ലിസ്റ്റ് സ്ഥാനാര്‍ഥികള്‍ക്ക് കൂടി ലഭ്യമാക്കണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.

ഏപ്രില്‍ 12നകം തെരഞ്ഞെടുപ്പ് വേണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടു. കലാശക്കൊട്ട് പൂര്‍ണമായും ഒഴിവാക്കരുത്. തെരഞ്ഞെടുപ്പ് മെയില്‍ നടത്തണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കി. ഏപ്രില്‍ 8നും 12നുമിടയില്‍ വോട്ടെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

Related Articles

Back to top button