IndiaLatest

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ന് രണ്ടാമത്തെ ഡോസ്

“Manju”

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് ആദ്യ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കുളള രണ്ടാമത്തെ ഡോസ് നല്‍കുന്നു. ആദ്യ ഡോസ് ലഭിച്ച്‌ 28 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. ജനുവരി പതിനാറിനാണ് രാജ്യവ്യാപക കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. 77 ലക്ഷത്തില്‍പരം ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ് വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചത്.

വാക്സിന്‍ സ്വീകരിച്ച 97 ശതമാനത്തോളം പേരും സംതൃപ്തരാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജൂലൈയോടെ രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് വാക്സിന്റെ ഫലം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 70 ലക്ഷം പേര്‍ക്ക് വാക്‌സിനെടുക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത്26 ദിവസമാണ്. നിലവില്‍ സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന്‍ കൂടി ഏപ്രിലോടെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button