IndiaKeralaLatest

“മോദി ഏതെങ്കിലും സമരത്തില്‍ പ​ങ്കെടുത്തിട്ടുണ്ടോ?”- യശ്വന്ത്​ സിന്‍ഹയുടെ ട്വീറ്റ്​

“Manju”

Image result for മോദി ഏതെങ്കിലും സമരത്തില്‍ പ​ങ്കെടുത്തിട്ടുണ്ടോ?''- യശ്വന്ത്​ സിന്‍ഹയുടെ ട്വീറ്റ്​

ന്യൂഡല്‍ഹി: ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്​ സിന്‍ഹ വെള്ളിയാഴ്​ച ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം ഏ​െറ്റടുത്ത്​ സമൂഹ മാധ്യമങ്ങള്‍. ആയിരങ്ങള്‍ ലൈക്ചെയ്യുകയും ആയിരത്തിലേറെ പേര്‍ റീ ട്വീറ്റുകള്‍ ചെയ്യുകയും ചെയ്​ത ട്വീറ്റിനു പിറകില്‍ അഭിപ്രായ പ്രകടനവും പരിഹാസവുമായി എത്തുന്നവരാണ്​ കൂടുതല്‍. ”ജീവിതത്തില്‍ മോദി ഏതെങ്കിലും സമരത്തില്‍ പ​ങ്കെടുത്തിട്ടുണ്ടോ? ഗൂഗ്​ളില്‍ ഞാന്‍ തിരഞ്ഞിട്ട്​ കണ്ടത്​ ഡല്‍ഹി യൂനിവേഴ്​സിറ്റിയില്‍നിന്ന്​ മൊത്തം രാഷ്​ട്രമീമാംസയിലുംനേടിയ ബിരുദം മാത്രമാണ്​. വിഷയത്തില്‍ ആര്‍ക്കെ​ങ്കിലും എനിക്ക്​ അവബോധം നല്‍കാനാവുമോഎന്നാണ്​ ചോദ്യം.

മുന്‍ കേന്ദ്ര ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന യശ്വന്ത്​ സിന്‍ഹയെ ട്വിറ്ററില്‍ രണ്ടു ലക്ഷത്തോളം പേര്‍ പിന്തുടരുന്നുണ്ട്​. കേന്ദ്ര സര്‍ക്കാറിനെതിരെ സമൂഹ മാധ്യമത്തില്‍ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തുള്ള സിന്‍ഹ ജസ്​റ്റീസ്​ ഗൊഗോയ്​ക്കു നല്‍കിയതിന്​ സമാനമായി ജസ്​റ്റ്​സ്​ എം.ആര്‍ ഷാക്കും വിരമിച്ച ശേഷം രാജ്യസഭ സീറ്റ്​ നല്‍കി അനുഗ്രഹിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമാധാനപരമായി നടത്തുന്ന സമരങ്ങളെ പോലും ദേശവിരുദ്ധമായി ചിത്രീകരിച്ച്‌​ നേരിടുന്ന കേ​ന്ദ്ര സമീപനവും അന്ന്​ വാജ്​പെയ്​ ഉള്‍പെടെ രാഷ്​ട്രപതി ഭവനു മുന്നില്‍ നടത്തിയ സമരവും തമ്മിലെ വൈരുധ്യവും മറ്റൊരു ട്വീറ്റിലുണ്ട്​.

Related Articles

Back to top button