IndiaLatest

അർജുൻ മാർക് 1 എ ടാങ്ക് ഞായറാഴ്ച കരസേനയ്ക്ക് കൈമാറും

“Manju”

ചെന്നൈ : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച മെയിൻ ബാറ്റിൽ ടാങ്കായ അർജുൻ മാർക് 1 എ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാക്കും. ഞായറാഴ്ച തമിഴ്‌നാട്ടിലെ ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ടാങ്ക് പ്രതീകാത്മകമായി കരസേന മേധാവി മേജർ ജനറൽ എംഎം നരവനെയ്ക്ക് കൈമാറും. വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കുന്നതിനായാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ എത്തുന്നത്.

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് അർജുൻ എംകെ 1 എ ടാങ്കുകൾ കരസേനയ്ക്കായി വികസിപ്പിച്ചത്. ശക്തമായ പ്രഹരശേഷി, ഉയർന്ന ചലനാത്മകത എന്നിവ അർജുൻ എംകെ 1 എ ടാങ്കിന്റെ പ്രത്യേകതയാണ്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച അർജുൻ എംകെ1 എ ബാറ്റിൽ ടാങ്കുകൾ ഇന്നത്തെ പ്രധാന  ബാറ്റിൽ ടാങ്കുകളിൽ നിന്നും വേറിട്ട് നിൽക്കുന്നവയാണ്.

പ്രധാനമന്ത്രി ഔദ്യോഗികമായി ടാങ്ക് കൈമാറിയാൽ കൂടുതൽ അർജുൻ എംകെ1എ ടാങ്കുകൾ സ്വന്തമാക്കാനാണ് കരസേനയുടെ നീക്കം. ഞായറാഴ്ച നടക്കുന്ന പരിപാടിയ്ക്ക് ശേഷം ഉടൻ ആത്മനിർഭർ ഭാരതിന്റെ കീഴിൽ കൂടുതൽ ടാങ്കുകൾ വാങ്ങാനുള്ള കരാറിൽ കരസേന ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button