IndiaLatest

പുല്‍വാമ ഭീകരാക്രമണത്തിന് രണ്ട് വയസ്

“Manju”

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍, വീരമൃത്യു വരിച്ച 40 സൈനികര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച്‌ രാജ്യം. വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുള്‍പ്പടെയുള്ള നേതാക്കള്‍ ആദരമര്‍പ്പിച്ചു. സൈനികരുടെ അസാധാരണമായ ധൈര്യവും, ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. പുല്‍വാമയില്‍ മരിച്ച സൈനികര്‍ രാജ്യത്തിനു ചെയ്ത സേവനങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ജവാന്മാരെ അനുസ്മരിച്ച്‌ ട്വീറ്റ് ചെയ്തു.

2019 ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ ചാവേര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സി.ആര്‍.പി.എഫ്. ജവാന്മാര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ഫെബ്രുവരി 26ന് പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ വ്യോമാക്രമണം നടത്തിക്കൊണ്ടായിരുന്നു ഇന്ത്യ ഇതിന് തിരിച്ചടി നല്‍കിയത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ കശ്മീര്‍ താഴ് വരയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പുല്‍വാമയിലേത്.

Related Articles

Back to top button