Latest

പുരുഷന്മാര്‍ക്കു തണലായി പുരുഷ് ആയോഗ്’

“Manju”

ഗാര്‍ഹികപീഡനം മൂലം ‘ജീവിതം ദുരിത’മായി മാറിയ പുരുഷന്മാര്‍ക്ക് ‘അഭയകേന്ദ്ര’മൊരുക്കി നാഷണല്‍ കമ്മീഷന്‍ ഫോര്‍ മെന്‍ എന്ന കൂട്ടായ്മ. ന്യൂ ഡല്‍ഹിയിലെ മോത്തി നഗറിലാണ് കുടുംബത്തില്‍ നിന്നും പീഡനം നേരിടുന്ന പുരുഷന്മാര്‍ക്കായി സഹായം വാഗ്ദാനം ചെയ്ത് ‘പുരുഷ് ആയോഗ്’ എന്ന ഷെല്‍ട്ടര്‍ ഹോം തുടങ്ങിയിരിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട കുറിപ്പില്‍ സംഘടന അറിയിക്കുന്നു.

ഓരോ വര്‍ഷവും ആയിരക്കണക്കിന് പുരുഷന്‍മാരാണ് രാജ്യത്ത് ഗാര്‍ഹികപീഡനം അനുഭവിക്കുന്നതെന്ന് കുറിപ്പ് അവകാശപ്പെടുന്നു. എന്നാല്‍ ഇത് നേരിടാന്‍ പുരുഷന്മാര്‍ക്കായി രാജ്യത്ത് ഇന്നുവരെ ഒരു ആശ്രയ കേന്ദ്രമില്ലെന്നും ഇത് ആദ്യത്തെ സംരംഭമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ട്വിറ്റര്‍, ഫേസ്ബുക് മുതലായ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

‘നിങ്ങള്‍ക്കുള്ള സഹായം ഇപ്പോള്‍ ഒരു ഫോണ്‍കോള്‍ മാത്രം അകലത്തിലാ’ണെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്ബറും കൊടുത്തിട്ടുണ്ട്. ‘നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ എതിരെ അക്രമം നടന്നാലോ, അടിയന്തരമായി താമസ സൗകര്യം വേണമെങ്കിലോ , കൗണ്‍സിലിംഗ് അല്ലെങ്കില്‍ നിയമ സഹായം എന്നിവ ആവശ്യമുണ്ടെങ്കിലോ എപ്പോള്‍ വേണമെങ്കിലും ഞങ്ങളെ ബന്ധപ്പെടാ’മെന്നും അവര്‍ അറിയിക്കുന്നു

Related Articles

Back to top button