KeralaLatest

സംസ്ഥാനകഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

“Manju”

ശ്രീജ.എസ്

2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. 2019 ലെ സംസ്ഥാന കഥകളി പുരസ്‌കാരം വാഴേങ്കട വിജയനാണ്. 2019ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം മച്ചാട് രാമകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ചു. 2019ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിന് ധനഞ്ജയന്‍, ശാന്ത ധനഞ്ജയന്‍ എന്നവരെ തിരഞ്ഞെടുത്തു. 2020 ലെ സംസ്ഥാന കഥകളി പുരസ്‌കാരം സദനം ബാലകൃഷ്ണന് നല്‍കും. 2020ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്.
2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം വിമല മേനോന് ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്‌കാരങ്ങളും. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, കലാമണ്ഡലം കെ.ജി. വാസുദേവന്‍, കെ.ബി. രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വര്‍ഷത്തെയും സംസ്ഥാന കഥകളി പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.

സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഡോ. ടി. എന്‍. വാസുദേവന്‍, ചന്ദ്രന്‍ പെരിങ്ങോട് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വര്‍ഷത്തെയും പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ചന്ദ്രിക എന്നിവരാണ് കേരളീയ നൃത്ത-നാട്യ പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.

Related Articles

Back to top button