KeralaLatest

യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

“Manju”

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്‍റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ഹര്‍ജിയില്‍ പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്നും പിഎസ്‌സി യില്‍ നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി കാത്തിരിക്കെയാണ് ഇത് നടക്കുന്നതെന്നും ആരോപിക്കുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് പൊതു താത്പര്യ ഹര്‍ജി പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം, വിഷണു സുനില്‍ പന്തളവുമാണ് ഹര്‍ജിക്കാര്‍. വരും ദിവസങ്ങളില്‍ സ്ഥിരപ്പെടുത്തലിന് സാധ്യതയുള്ളതിനാലും, ഈ നീക്കം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

Related Articles

Back to top button