KeralaLatest

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27ന്

“Manju”

Image result for ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27ന്

ശ്രീജ.എസ്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 27ന് നടത്താന്‍ തീരുമാനം. കൊറോണ സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര പരിസരത്തോ സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല അര്‍പ്പിക്കാമെന്നും കുത്തിയോട്ട നേര്‍ച്ച ക്ഷേത്രത്തില്‍ തന്നെ പരിമിതപ്പെടുത്തിയെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല നടത്താനാണ് തീരുമാനം. ഫെബ്രുവരി 19ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാലില്‍ ഉത്സവം തുടങ്ങും. ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10.50ന് ക്ഷേത്രത്തില്‍ സജ്ജീകരിച്ച പണ്ടാര അടുപ്പില്‍ തീ കത്തിക്കും. ഉച്ചയ്ക്ക് 3.40നാണ് പൊങ്കാല നിവേദ്യം. അന്ന് രാത്രി പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 28ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവത്തിന് സമാപനമാകും.

ക്ഷേത്രത്തിലെ നേര്‍ച്ച വിളക്കിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ പത്തിനും പന്ത്രണ്ട് വയസിലും ഇടയിലുള്ളവര്‍ക്ക് മാത്രമായി താലപ്പൊലി ചുരുക്കി. കലാപരിപാടികളുടെ ഉദ്ഘാടനം നെടുമുടി വേണുവാണ് നിര്‍വ്വഹിക്കുന്നത്.

 

Related Articles

Back to top button