IndiaLatest

ടെലികോം, നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കാന്‍ ആനുകൂല്യം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്സ് ഘടക ഭാഗങ്ങള്‍ രാജ്യത്ത് നിര്‍മ്മിച്ച്‌ സ്വയംപര്യാപ്തത നേടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട പിഎല്‍ഐ സ്‌കീമില്‍ ടെലികോം, നെറ്റ് വര്‍ക്ക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് ആനുകൂല്യം പ്രഖ്യാപിച്ചു. പദ്ധതിപ്രകാരം അഞ്ചുവര്‍ഷത്തിനുള്ളില്‍ 12,195 കോടി രൂപയാണ് ചെലവിടും. ഏപ്രില്‍ ഒന്നിന് പദ്ധതിക്ക് തുടക്കമാകുമെന്ന് കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

കോര്‍ ട്രാന്‍സ്മിഷന്‍ ഉപകരണങ്ങള്‍, 4ജി, 5ജി നെക്സ്റ്റ് ജനറേഷന്‍ റേഡിയോ ആക്സസ് നെറ്റ് വര്‍ക്ക്, വയര്‍ലെസ് എക്യുപ്മെന്റ് തുടങ്ങിയവയുള്‍പ്പടെ നിര്‍മ്മിച്ച്‌ ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോളകേന്ദ്രമാക്കിമാറ്റുകയാണ് ലക്ഷ്യം. ടെലികോം മേഖലയില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ 2.4 ലക്ഷംകോടി രൂപയിലധികം മൂല്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍കഴിയുമെന്നാണ് വിലയിരുത്തല്‍. രണ്ടുലക്ഷംകോടി രൂപയുടെ കയറ്റുമതിയും പ്രതീക്ഷിക്കുന്നു.

മൊബൈല്‍ നിര്‍മ്മാണമേഖലയില്‍ പദ്ധതി നടപ്പാക്കിയതിലൂടെ 20,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം ഒരുലക്ഷത്തോളം പേര്‍ക്ക് നേരിട്ടും മൂന്നുലക്ഷംപേര്‍ക്ക് പരോക്ഷമായും ഈമേഖലയില്‍ തൊഴില്‍ലഭിക്കും. ലാപ്ടോപ്, ടാബ്ലെറ്റ് പിസി എന്നിവയുടെ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയും ഉടനെ പ്രഖ്യാപിക്കും. 3000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button