IndiaKeralaLatest

സെക്രട്ടറിയേറ്റിന് മുന്നില്‍ മീന്‍ വില്‍പ്പന നടത്തി ഉദ്യോഗാര്‍ത്ഥികള്‍

“Manju”

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയില്‍ പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ മീന്‍ വില്‍പ്പന നടത്തിയാണ് ഇന്ന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. സി പി ഒ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥകളാണ് മീന്‍ വില്‍പ്പന നടത്തിയത്. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ ഇവരെ സന്ദര്‍ശിച്ച ശേഷം ഉദ്യോഗാര്‍ത്ഥികളുടെ മീന്‍ വാങ്ങി പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
സര്‍ക്കാരില്‍ നിന്ന് ചര്‍ച്ചയ്‌ക്ക് അനുകൂലമായ നിലപാട് വരാത്ത സാഹചര്യത്തില്‍ ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച്‌ ഉപവാസം അനുഷ്‌ഠിക്കുന്ന ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനാണ് ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കിയത്. ശോഭ സുരേന്ദ്രന്റെ 48 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. അതേസമയം, എം എല്‍ എമാരായ ഷാഫി പറമ്ബിലും കെ എസ് ശബരിനാഥും നടത്തിവരുന്ന നിരാഹാരം ആറാം ദിവസത്തിലേക്ക് കടന്നു.

Related Articles

Back to top button