IndiaLatest

അര്‍ജുന്‍ തെണ്ടുല്‍ക്കറെ ടീമിലെടുത്തത് കഴിവിന്റെ അടിസ്ഥാനത്തില്‍

“Manju”

Image result for അര്‍ജുന്‍ തെണ്ടുല്‍ക്കറെ ടീമിലെടുത്തത് കഴിവിന്റെ അടിസ്ഥാനത്തില്‍

ശ്രീജ.എസ്

മുംബൈ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിനെ ടീമിലെടുത്തത് അദ്ദേഹത്തിന്റെ കഴിവിന്റെ അടിസ്ഥാനത്തിലാണെന്ന് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനെ. ഇന്നലെ നടന്ന ഐ.പി.എല്‍ താര ലേലത്തില്‍ 20 ലക്ഷത്തിലാണ് അര്‍ജുനിനെ മുംബൈ ടീമിലെത്തിച്ചത്.
ഓള്‍റൗണ്ടറായ അര്‍ജുന്‍ ഈയിടെ മുംബൈ സീനിയര്‍ ടീമില്‍ ഇടം നേടിയിരുന്നു. 21 വയസ്സുകാരനായ താരം മുംബൈ ഇന്ത്യന്‍സിലെത്തിയതില്‍ സന്തോഷമുണ്ടെന്ന് ടീമിന്റെ പരിശീലകന്‍ മഹേല ജയവര്‍ധനെ പറഞ്ഞു.
‘അര്‍ജുനെ ടീമിലെത്തിച്ചതില്‍ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി താരം നന്നായി അധ്വാനിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി കഴിഞ്ഞ സീസണില്‍ നെറ്റ്സില്‍ ബൗള്‍ ചെയ്യാന് അര്‍ജുന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കഴിവിന്റെ ബലത്തിലാണ് ഞങ്ങള്‍ ആകൃഷ്ടരായത്. പക്ഷേ അര്‍ജുന് വലിയ ഉത്തരവാദിത്വമാണുള്ളത്. അച്ഛനേക്കാള്‍ മികച്ച താരമാകാന്‍ അര്‍ജുന് സാധിക്കും.’- ജയവര്‍ധനെ വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് പരിശീലകനുമായ സഹീര്‍ ഖാനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അര്‍ജുനെ ടീമിലെത്തിച്ചതെന്നും ജയവര്‍ധനെ പറഞ്ഞു. അര്‍ജുനെ അഭിനന്ദിച്ച്‌ സഹീര്‍ഖാനും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button