HealthKeralaLatestThiruvananthapuram

അലർജിക്ക് ശാന്തിഗിരിയുടെ ഹരിദ്രാഖണ്ഡം

“Manju”

ശീതപിത്തം, ഉദർദ്ദം, കോഠം തുടങ്ങി അലർജിയുടെ ഭാഗമായുണ്ടാകുന്ന രോഗങ്ങൾക്ക്, ഫലപ്രദമായി ഉപയോഗിച്ചുവരുന്ന, പ്രശസ്തമായ ആയുർവേദ ശാസ്ത്രീയ ഔഷധമാണ് ഹരിദ്രാഖണ്ഡം. അലർജിയുടെ ഭാഗമായി തൊലിപ്പുറത്ത് കടന്നൽ കുത്തിയതു മാതിരി കാണപ്പെടുക, ചൊറിഞ്ഞ് പൊട്ടുക, വിട്ടുമാറാത്ത ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾക്ക് ഇത് ഏറെ ഫലപ്രദമാണ്. പ്രത്യേകിച്ചും ഇത്തരം രോഗാവസ്ഥകളിൽ കാണുന്ന കഠിനമായ ചൊറിച്ചിലിന് വളരെ വേഗത്തിൽ ആശ്വാസം നൽകുവാൻ ഹരിദ്രാഖണ്ഡം അത്യന്തം സഹായകമാണ്.
മഞ്ഞൾ, ചുക്ക്, കുരുമുളക്, തിപ്പിലി, കടുക്ക, നെല്ലിക്ക, താന്നിക്ക, ഏലക്ക, ഗ്രാമ്പൂവ് തുടങ്ങി 17 സസ്യ ചേരുവകളും ലോഹഭസ്മവും കൂട്ടി പശുവിൻ പാൽ, കല്ക്കണ്ടം, പശുവിൻ നെയ്യ് ഇവ ചേർത്ത് തയ്യാറാക്കുന്ന ഈ മരുന്നിന്, ഉപരി പ്രതിപാദിച്ച ഫലശ്രുതി കൂടാതെ,തൊലിപ്പുറത്തുണ്ടാകുന്ന കേടുപാടുകൾ തീർത്ത്, ത്വക്കിന്റെ ആരോഗ്യം വീണ്ടെടുക്കുവാനുള്ള ശേഷിയുമുണ്ട്.
ക്ലിനിക്കൽ പഠനങ്ങളിൽ, കുട്ടികൾക്കുണ്ടാകുന്ന ആസ്ത്മ, അലർജി മൂലം തൊലിപ്പുറത്തുണ്ടാകുന്ന വീർപ്പുകൾ മറ്റു പ്രയാസങ്ങൾ തുടങ്ങിയവയ്ക്ക്, ഹരിദ്രാഖണ്ഡം അത്യധികം ഫലപ്രദമാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
രോഗനിവാരണശേഷി കൂടാതെ രസായന സ്വഭാവം കൂടി ഉള്ളതിനാൽ രോഗാവസ്ഥയ്ക്ക് അറുതി വരുത്തുന്നതോടൊപ്പം, ആരോഗ്യം വീണ്ടെടുക്കുവാനും സഹായകമാകും എന്നതാണ് ഹരിദ്രാഖണ്ഡത്തിന്റെ എടുത്തു പറയേണ്ടുന്ന ഗുണവിശേഷം.50 ഗ്രാം വീതമുള്ള പാക്കറ്റിലാണ് ഇപ്പോൾ ഹരിദ്രാഖണ്ഡം ലഭ്യമാകുന്നത് .
5 – 10 ഗ്രാം വീതം രണ്ടു നേരം ആഹാരശേഷമാണ് സേവിക്കേണ്ടത് .തേനിലോ ചെറുചൂടുള്ള നേർപ്പിച്ച പശുവിൻ പാലിലോ സേവിക്കുന്നതും ഉത്തമമാണ്.

Related Articles

Back to top button