Uncategorized

സ്വരാജ് ട്രോഫി, മംഗലപുരത്ത് ആഹ്ലാദപ്രകടനം.

“Manju”

ജ്യോതിനാഥ് കെ പി
സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയ മംഗലപുരം ഗ്രാമ പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും ആഹ്ലാദപ്രകടനം. ജില്ലയിലെ ഒന്നാമത്തെ പഞ്ചായത്തിനുള്ള സരാജ് ട്രോഫിയും 10 ലക്ഷം രൂപയും ജില്ലയിലെ ഏറ്റവും മികച്ച സെക്രട്ടറിയായി തിരഞ്ഞെടുത്ത ജി. എൻ. ഹരികുമാറും തദ്ദേശ ഭരണ വകുപ്പ് മന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി മംഗലപുരത്ത് എത്തിയപ്പോൾ അവിടെ കാത്തു നിന്ന ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരും നാട്ടുകാരും ചേർന്നു സ്വീകരിക്കുകയും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സുമ ഇടവിളാകം, സെക്രട്ടറി ജി. എൻ. ഹരികുമാർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്റുമാരായ മംഗലപുരം ഷാഫി, വേങ്ങോട് മധു എന്നിവർക്ക് പൂച്ചെണ്ടുകൾ നൽകി ആഹ്ലാദ പ്രകടനത്തോടെ പഞ്ചായത്ത് ഓഫീസിലേയ്ക്ക് എത്തിച്ചു.വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, വികസനകാര്യ ചെയർപേഴ്‌സൺ വനജകുമാരി, ക്ഷേമകാര്യ ചെയർപേഴ്‌സൺ മുരുക്കുംപുഴ സുനിൽ, ആരോഗ്യ ചെയർപേഴ്‌സൺ കെ. പി. ലൈല, മെമ്പർമാരായ വി. അജി. കുമാർ,ബി. സി. അജയകുമാർ, തോന്നയ്ക്കൽ രവി,കെ. കരുണാകരൻ, എസ്. ശ്രീചന്ദ്, എ. അരുൺകുമാർ, കവിത. എസ്, എസ്. ജയ, ഖുറൈഷാ ബീവി,ശ്രീലത,ബിന്ദു ബാബു,ആർ. ആർ. മീന, ജുമൈല ബീവി, ബി. ഷീല, ജെ. ബിനി, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, പ്ലാൻ ക്ലാർക്ക് എസ്. ശ്യം,സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റിൻ എന്നിവർ പങ്കെടുത്തു. കോവളം ക്രഫ്റ്റ് വില്ലേജിൽ വച്ചു അവാർഡുകൾ എ. സി. മൊയ്തീനിൽ നിന്നും പ്രസിഡന്റ് സുമ ഇടവിളാകം, മുൻ പ്രസിഡന്റ് വേങ്ങോട് മധു, സെക്രട്ടറി ജി. എൻ. ഹരികുമാർ,അക്കൗണ്ടന്റ് റിയാസ് എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്.

 

Related Articles

Back to top button