IndiaUncategorized

പ്രളയത്തിന് പിന്നാലെ ഉത്തരാഖണ്ഡിൽ ഭൂചലനവും

“Manju”

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഭൂചലനം. പിത്തോറഗഡിൽ വൈകീട്ട് 4. 38 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി.

ഭൂചലനത്തെ തുടർന്ന് വലിയ പ്രകമ്പനവും അനുഭവപ്പെട്ടിരുന്നു. പിത്തോറഗഡിൽ നിന്നും 33 കിലോമീറ്റർ വടക്ക്- വടക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞു മലയിടിഞ്ഞുണ്ടായ പ്രളയം നൽകിയ ആഘാതം മറികടക്കുന്നതിനിടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. ചമോലി ജില്ലയിലെ റെയ്നി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. പ്രളയത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടുരുകയാണ്.

Related Articles

Back to top button