IndiaUncategorized

മുഹമ്മദ് നബിയുടെ ഛായാചിത്രം പ്രദർശിപ്പിച്ച് ബിബിസി

“Manju”

ന്യൂഡൽഹി : മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തീവ്ര ഇസ്ലാമിക സംഘടന നൽകിയ പരാതിയിൽ മാപ്പ് പറഞ്ഞ് ബിബിസി . തീവ്ര ഇസ്ലാമിക സംഘടനയായ റാസ അക്കാദമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന തഹഫുസ് നമൂസ് ഇ റിസലാത്ത് എന്ന ഇസ്ലാമിക സംഘടനയോടാണ് ഭീഷണി സഹിക്കാനാകാതെ ബിബിസി നിരുപാധികം മാപ്പ് ചോദിച്ചത്.

പാകിസ്താനിലെ മുസ്ലീങ്ങളെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് വീഡിയോയിൽ, നബിയുടെ പേരിനൊപ്പം ഒരു ഛായാചിത്രം ബിബിസി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും പ്രവാചകന്റെ രേഖാചിത്രം ചിത്രീകരിക്കുന്നത് ഇസ്ലാമിൽ ‘അങ്ങേയറ്റത്തെ മതനിന്ദ’ ആണെന്നും സംഘടന ആരോപിച്ചിരുന്നു .

സംഘടനയുടെ തലവനായ മൗലാന മൊയിൻ അഷ്‌റഫ് ക്വാഡ്രി, പുരോഹിതൻ മുഹമ്മദ് സയീദ് നൂരി, കോൺഗ്രസ് എം‌എൽ‌എ അമിൻ പട്ടേൽ എന്നിവർ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിനാണ് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത് .

പരാതി നൽകി ഒരു ദിവസത്തിനുശേഷമാണ്, മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് തീവ്ര ഇസ്ലാമിക സംഘടനയോട് ബിബിസി മാപ്പ് പറഞ്ഞത്. റാസ അക്കാദമിയുടെ ജനറൽ സെക്രട്ടറി മൗലാന നൂറിക്ക് ബിബിസി എഡിറ്റർ മുകേഷ് ശർമയാണ് മാപ്പ് പറഞ്ഞ് കത്തെഴുതിയത്.

Related Articles

Back to top button