KeralaLatest

108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍

“Manju”

Image result for 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍

ശ്രീജ.എസ്

ആലപ്പുഴ ജില്ലയിലെ കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചു. ശമ്പളം ലഭിക്കാന്‍ വൈകിയതിനാല്‍ ആണ് ഇവര്‍ കൂട്ടഅവധിയില്‍ പ്രവേശിച്ചത്. ഇതോടെ ആശുപത്രിയില്‍ നിന്ന് മറ്റ് ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകന്‍ കഴിയാതെ കൂട്ടിരിപ്പുകാര്‍ ഏറെ ബുദ്ധിമുട്ടിയിരിക്കുകയാണ്.

ഗര്‍ഭിണിയായ യുവതിയെ ചെങ്ങനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് അടിയന്തിര ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിച്ചപ്പോള്‍ അവധിയില്‍ ആണെന്നും ശമ്പളം ലഭിക്കാത്തതിനാല്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും അറിയിച്ചു. അഞ്ചാം തീയതിയാണ് ജനുവരി മാസത്തെ ശമ്പളം ഇവര്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ ആയിട്ടും ശമ്പളം ലഭിക്കാത്തതിനാല്‍ ആണ് കൂട്ട അവധിയില്‍ പ്രവേശിച്ചത്.

Related Articles

Back to top button