IndiaKeralaLatest

രാഷ്ട്രീയക്കാരാണ് ഇന്ധനവില വര്‍ദ്ധനയെ പ്രശ്നവല്‍ക്കരിക്കുന്നത് – മന്ത്രി

“Manju”

ഡല്‍ഹി: സാധാരണക്കാര്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതിനാല്‍ ഇന്ധനവില വര്‍ദ്ധന അവരെ ബാധിക്കില്ലെന്ന് ബീഹാറില്‍ നിന്നുള്ള ബി.ജെ.പി മന്ത്രി നാരായണ പ്രസാദ്. രാജ്യത്തുടനീളം ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാവിന്റെ പ്രസ്താവന.
‘സാധാരണക്കാര്‍ കൂടുതലും ബസാണ് ഉപയോഗിക്കുന്നത്. കുറച്ചുപേര്‍ മാത്രമേ സ്വകാര്യ ഗതാഗതം ഉപയോഗിക്കുന്നുള്ളൂ,’ സാധാരണക്കാരല്ല മറിച്ച്‌ രാഷ്ട്രീയക്കാരാണ് ഇന്ധനവില വര്‍ദ്ധനയെ പ്രശ്നവല്‍ക്കരിക്കുന്നത് എന്നും നാരായണ പ്രസാദ് പറഞ്ഞു.
പണപ്പെരുപ്പത്തിനും ഉയര്‍ന്ന വിലയ്ക്കും ജനങ്ങള്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നും ബി.ജെ.പി നേതാവ് പറഞ്ഞു. ‘വിലക്കയറ്റം എന്നെയും ബാധിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ അതിനോടെല്ലാം പൊരുത്തപ്പെടും,’ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button