KeralaLatest

യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍

“Manju”

Image result for യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍

ശ്രീജ.എസ്

കാസര്‍ഗോഡ് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് നാളെ തുടക്കമാവും. വൈകിട്ട് 3 മണിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്ര ഉദ്ഘാടനം ചെയ്യും. ഇന്ന് ജില്ലയിലെത്തുന്ന കെ.സുരേന്ദ്രന്‍ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

കാസര്‍ഗോഡ് നിന്നാണ് അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയര്‍ത്തി കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് കാസര്‍ഗോഡ് താളിപ്പടപ്പ് മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ബിജെപി ദേശീയ സംസ്ഥാന നേതാക്കളും എന്‍ഡിഎ ഘടകകക്ഷി നേതാക്കളും ഉദ്ഘാടന വേദിയില്‍ സംബന്ധിക്കും. യാത്രയ്ക്ക് ആശംസയര്‍പ്പിച്ച്‌ ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ വിജയദീപം തെളിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പുറപ്പെടുന്ന യാത്ര തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും.

Related Articles

Back to top button