IndiaLatest

ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍.കെ കൃഷ്ണകുമാര്‍ അന്തരിച്ചു

“Manju”

ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍.കെ കൃഷ്ണകുമാര്‍ (84) മുംബൈയില്‍ അന്തരിച്ചു. ടാറ്റ ഗ്രൂപ്പിന്റെ പല സുപ്രധാനമായ ഏറ്റെടുക്കലുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് കൃഷ്ണകുമാര്‍. തലശേരി സ്വദേശിയാണ്. ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരിയുള്ള സര്‍ ഡൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2000-ല്‍ 271 മില്യണ്‍ പൗണ്ടിന് ടെറ്റ്ലിയെ വാങ്ങിയതിലൂടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയായി ടാറ്റ ഗ്ലോബല്‍ ബിവറേജസിനെ മാറ്റാന്‍ സഹായിച്ചു.

2009-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1963 ലാണ് കൃഷ്ണകുമാര്‍ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 1965- ടാറ്റ ഗ്ലോബല്‍ ബിവറേജസിന്റെ ഭാഗമായ അദ്ദേഹം ടാറ്റ ടീ എന്ന് കമ്പനി രൂപമാറ്റം വരുത്തുന്നത് വരെ ഇതോടൊപ്പം പ്രവര്‍ത്തിച്ചു , 1982-ല്‍ സൗത്ത് ഇന്ത്യ പ്ലാന്റേഷന്‍സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു.

Related Articles

Back to top button