IndiaLatest

ജി എസ് ടി നഷ്ടപരിഹാരം ; 5000 കോടി അനുവദിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: ജി എസ് ടി കുറവ് നികത്തുന്നതിനായി 17-ാം പ്രതിവാര ഗഡു 5000 കോടി സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 23 സംസ്ഥാനങ്ങള്‍ക്കുംന്യൂഡല്‍ഹി, ജമ്മു കശ്മീര്‍, പുതുച്ചേരി എന്നീ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് തുക ലഭിക്കുക.

അതെ സമയം ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറം, നാഗാലാന്‍ഡ്, മണിപ്പൂര്‍, സിക്കിം എന്നിവയ്ക്ക് ജിഎസ്ടി നടപ്പാക്കല്‍ കാരണം വരുമാനത്തില്‍ ഇടിവുണ്ടായിട്ടില്ല. ജിഎസ്ടി നഷ്ടം നികത്തുന്നതിനായി2020 ഒക്ടോബര്‍ മുതല്‍ നാല് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരു ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട്.5.59% പലിശ നിരക്കിലാണ് ഈ ആഴ്ചയിലെ ധനസഹായത്തിന് വായ്പയെടുത്തതെന്ന് ധനമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button