IndiaLatest

പ്രതിരോധമേഖലയെ സ്വയം പര്യാപ്‌തമാക്കണം : പ്രധാനമന്ത്രി

“Manju”

Image result for പ്രതിരോധമേഖലയെ സ്വയം പര്യാപ്‌തമാക്കണം : പ്രധാനമന്ത്രി

ശ്രീജ.എസ്

ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍‍ രാജ്യം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രബജറ്റിലെ വ്യവസ്ഥകള്‍ പ്രതിരോധമേഖലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെകുറിച്ചുളള ഒരു വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായുരുന്നു മോദി . പ്രതിരോധമേഖലയില്‍ ആഗോള കയറ്റുമതി നടത്തുന്ന പ്രധാനരാജ്യമെന്ന നിലയില്‍ ഇന്ത്യ പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധമേഖലയില്‍ ലോകത്തെ ഏറ്റവും വലിയ ഇറക്കുമതി നടത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2014 മുതല്‍ സുതാര്യതയ്ക്കും പ്രതിരോധ മേഖലയില്‍ വ്യാപാരം എളുപ്പമാക്കുന്നതിനും നാം ശ്രമിക്കുന്നുണ്ട്. -‘ പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധ മേഖലയെ സ്വയംപര്യാപ്തമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പട്ടികയും അദ്ദേഹം നിരത്തി. കയറ്റുമതി പ്രോത്സാഹിപ്പിക്കുക, ഡിലൈസന്‍സിങ്, ഡിറെഗുലേഷന്‍, പ്രതിരോധമേഖലയ്ക്ക് വിദേശ നിക്ഷേപ ഉദാരവത്‌കരണം തുടങ്ങി ശക്തമായ നവീകരണങ്ങളാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ സ്വകാര്യ മേഖലയ്ക്ക് ആഭ്യന്തര പ്രതിരോധ നിര്‍മാണ കമ്പനിയായ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ എങ്ങനെയാണ് ഒരു മാതൃക സൃഷ്ടിച്ചതെന്നും വലിയ പ്രതിരോധ പദ്ധതികളില്‍ സ്വകാര്യമേഖലയെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര രൂപകല്പനയിലും വികസനത്തിലും ഇന്ത്യയിലെ സ്വകാര്യ മേഖല ഡിആര്‍ഡിഒയുടെ അനുഭവത്തില്‍ നിന്ന് പഠിക്കണം. നിയമങ്ങളും നിയന്ത്രണങ്ങളും അതിനെ തടസ്സപ്പെടുത്തരുത്. അതിനുവേണ്ടിയുളള മാറ്റങ്ങള്‍ ഞങ്ങള്‍ തയ്യാറാക്കുകയാണ് . ആഗോളതലത്തില്‍ പ്രതിരോധമേഖലയിലെ ഒരു പ്രധാന കയറ്റുമതി രാജ്യമെന്ന പ്രതിച്ഛായ നാം നിര്‍മിക്കേണ്ടതുണ്ട്, ആ പ്രതിച്ഛായയെ ശക്തിപ്പെടുത്തുകയും വേണം.’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button