IndiaLatest

ഇന്ത്യയിലെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

“Manju”

ന്യൂഡൽഹി: മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തുന്നവർക്ക് ചൊവ്വാഴ്ച്ച മുതൽ ആർപിസിആർ നെഗറ്റീവ് നിർബന്ധമാക്കി. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടൺ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും നിർദ്ദേശം ബാധകമാണ്.

കുട്ടികളടക്കം പിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദ്ദേശം. ന്യൂഡൽഹി വിമാനത്താവളം ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടിലെത്തുന്നവർക്ക് മാത്രമായിരിക്കും ഇക്കാര്യത്തിൽ ഇളവ് ലഭിക്കുക. ഇത്തരക്കാർ എയർസുവിധയിൽ അവരുടെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. യാത്രക്കാർ നിർബന്ധമായും കൊറോണ മുൻകരുതലുകൾ പാലിച്ചിരിക്കണം.

മാസ്‌ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും, കൈകൾ ഇടയ്ക്കിടെ സാനിട്ടൈസർ ഉപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം. വിമാനത്താവളത്തിലെ സ്‌ക്രീനിംഗ് പരിശോധനയിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ക്വാറന്റെയ്‌നിൽ പ്രവേശിക്കുകയും പ്രോട്ടോകോൾ പ്രകാരം ചികിത്സയിൽ പ്രവേശിക്കുകയും വേണം.

Related Articles

Back to top button