IndiaKeralaLatest

സ്​പീക്കര്‍ യു.എ.ഇയിലെത്തിയ​ത്​ 21 തവണ-കോണ്‍സുലേറ്റ്​

“Manju”

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണന്റെ വി​ദേ​ശ​യാ​ത്ര​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​ദ്ദേ​ഹ​ത്തിന്റെ ഓ​ഫി​സ്​ ന​ല്‍​കി​യ ക​ണ​ക്ക്​ തെ​റ്റാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ്. 11 വി​ദേ​ശ​യാ​ത്ര​ക​ളാ​ണ്​ അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നാ​ണ്​ സ്പീ​ക്ക​റു​ടെ ഓ​ഫി​സ് ക​ഴി​ഞ്ഞ​മാ​സം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും ഔ​ദ്യോ​ഗി​ക യാ​ത്ര​ക​ളാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, 21 ത​വ​ണ സ്പീ​ക്ക​ര്‍ യു.​എ.​ഇ​യി​ലെ​ത്തി​യി​രു​ന്നെ​ന്നാ​ണ്​ അ​വി​ട​ത്തെ ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് വി​വ​രാ​വ​കാ​ശ നി​യ​മ​ പ്ര​കാ​രം ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്പ്​ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
ധ​ന​രാ​ജ്​ സു​ഭാ​ഷ്​ എ​ന്ന വ്യ​ക്തി ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ ഈ ​മാ​സം 18 നാ​ണ്​ ​ദു​ബൈ കോ​ണ്‍​സു​ലേ​റ്റ്​ ജ​ന​റ​ല്‍ ഓ​ഫ്​ ഇ​ന്ത്യ​യു​ടെ ഓ​ഫി​സി​ല്‍ നി​ന്ന്​ ഇ​ത്​ സം​ബ​ന്ധി​ച്ച മ​റു​പ​ടി ന​ല്‍​കി​യ​ത്. 21 ത​വ​ണ യു.​എ.​ഇ​യി​ലെ​ത്തി​യ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ന്‍ മൂ​ന്നു ത​വ​ണ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പോ​കാ​നാ​ണ്​ ദു​ബൈ​യി​ലെ​ത്തി​യ​തെ​ന്നും ​വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.
11 വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യ​തി​ല്‍ ഒമ്പ​തെ​ണ്ണം ഒൗ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​മാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു സ്​​പീ​ക്ക​റു​ടെ വി​ശ​ദീ​ക​ര​ണം. 2016ല്‍ ​ചു​മ​ത​ല​യേ​റ്റ​ശേ​ഷം ഒ​മ്പ​ത്​ ത​വ​ണ ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ന്നു. ല​ണ്ട​ന്‍, ഉ​ഗാ​ണ്ട എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ ത​വ​ണ​യും. പ​തി​നൊ​ന്നി​ല്‍ ര​ണ്ടു​ത​വ​ണ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​ണ് പോ​യ​തെ​ന്നും അ​തിന്റെ  തു​ക കൈ​യി​ല്‍നി​ന്ന് ചെ​ല​വാ​ക്കി​യെ​ന്നും വി​വ​രാ​വ​കാ​ശ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ഔദ്യോ​ഗി​ക​മാ​യി ന​ട​ത്തി​യ നാ​ല്​ യാ​ത്ര​ക​ള്‍ക്കാ​യി 9,05,787 രൂ​പ ഖ​ജ​നാ​വി​ല്‍നി​ന്ന്​ ചെ​ല​വി​ട്ടു. ബാ​ക്കി​യു​ള്ള യാ​ത്ര​ക​ളു​ടെ ചെ​ല​വി​നെ​ക്കു​റി​ച്ച്‌ അ​ദ്ദേ​ഹ​ത്തിന്റെ ഓ​ഫി​സ്​ ന​ല്‍​കി​യ മ​റു​പ​ടി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, യാ​ത്ര സം​ബ​ന​ന്ധി​ച്ച ക​ണ​ക്ക്​ തെ​റ്റാ​ണെ​ന്നാ​ണ്​ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ്​ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍​നി​ന്ന്​ വ്യ​ക്ത​മാ​കു​ന്ന​ത്.

Related Articles

Back to top button