IndiaKeralaLatest

സ്വർണം വഴിയിലുപേക്ഷിക്കേണ്ടി വന്നു-തട്ടിക്കൊണ്ടുപോയ യുവതി

“Manju”

ആലപ്പുഴ : മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയത് ദുബായിലെ സ്വർണക്കടത്ത് സംഘത്തിന്റെ നിർദേശപ്രകാരമെന്ന് പൊലീസിന് സൂചന ലഭിച്ചു. യുവതിയുടെ പക്കൽ കൊടുത്തു വിട്ട സ്വർണം കേരളത്തിലെ ഇടപാടുകാരനെത്താത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്നും വ്യക്തമായി.
ദുബായിലായിരുന്നപ്പോൾ സ്വർണക്കടത്ത് സംഘത്തിലെ ചിലരുമായി സൗഹൃദമുണ്ടായിരുന്ന യുവതിയെ കേരളത്തിലേക്ക് സ്വർണം കടത്തുന്ന കാരിയർ ആയി ഉപയോഗിക്കുകയായിരുന്നു. ഇത്തവണ യുവതിയുടെ പക്കൽ കൊടുത്തുവിട്ടത് ഒന്നര കിലോ സ്വർണമായിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താൽ സ്വർണം എയർപോർട്ടിൽ ഉപേക്ഷിച്ചെന്നാണ് യുവതി പറയുന്നത്. എന്നാൽ സ്വർണക്കടത്ത് സംഘം ഇത് വിശ്വസിക്കാൻ തയാറായില്ല.
സ്വർണമോ പണമോ തിരികെ നൽകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം.യുവതി വിദേശത്തു നിന്ന് വീട്ടിലെത്തിയ സമയം തന്നെ തട്ടിക്കൊണ്ടുപോയ സംഘാംഗങ്ങളും മാന്നാറിലെത്തിയിരുന്നതായും വ്യക്തമായി.പ്രദേശത്തുള്ള ചിലരുടെ സഹായത്തോടെ മൂന്നു ദിവസം സംഘം മാന്നാറിലും പരിസരങ്ങളിലുമായി താമസിച്ചു.
അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ മാത്രമാണ് ഇപ്പോൾ പൊലീസ് അന്വേഷണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അടക്കമുള്ള മറ്റ് എജൻസികളുടെ അന്വേഷണം വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ഇ
ന്നലെ രാത്രി മാന്നാറിലെത്തിച്ച യുവതിയെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. തട്ടിക്കൊണ്ടു പോയ സംഘത്തിന് സഹായം നൽകിയ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

Related Articles

Back to top button