KeralaLatest

ശ​ബ​രി​മ​ല, പൗ​ര​ത്വ​നി​യ​മ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നം

“Manju”

ശ ബ രി മ ല, പൗ ര ത്വ നി യ മ കേ സു ക ൾ പി ൻ വ ലി ക്കാ ൻ മ ന്ത്രി സ ഭാ തീ രു  മാ നം |

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം, പൗ​ര​ത്വ​നി​യ​മം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പേ​രി​ല്‍ എ​ടു​ത്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നം. ഗു​രു​ത​ര ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മി​ല്ലാ​ത്ത കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​നാ​ണ് മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ച​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്റെ നീ​ക്കം. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ 2300ല​ധി​കം കേ​സു​ക​ളാ​യി​രി​ക്കും പി​ന്‍​വ​ലി​ക്കു​ക. ശ​ബ​രി​മ​ല കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് എ​ന്‍​എ​സ്‌എ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ഈ ​കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​മെ​ന്ന് യു​ഡി​എ​ഫും നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​രി​ന്റേ​ത് വൈ​കി​വ​ന്ന വി​വേ​ക​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യു​ള്ള തീ​രു​മാ​ന​മാ​ണി​തെ​ന്ന് മു​സ്‌​ലിം ലീ​ഗും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​പാ​ധി​ക​ള്‍ ഇ​ല്ലാ​തെ​യാ​യി​രി​ക്ക​ണം ശ​ബ​രി​മ​ല കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കേ​ണ്ട​തെ​ന്നും ഇ​തി​ല്‍ ക്രി​മി​ന​ല്‍ കു​റ്റ​ങ്ങ​ള്‍ ഇ​ല്ലെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​നും പ​റ​ഞ്ഞു.

Related Articles

Back to top button