InternationalUncategorized

ചൈനയിൽ നിന്നും ദാരിദ്ര്യത്തെ തുടച്ചുനീക്കി :ഷീ ജിൻ പിംഗ്

“Manju”

ബെയ്ജിംഗ് : തീവ്രദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യുക എന്ന മനുഷ്യാത്ഭുതം യാഥാർത്ഥ്യമാക്കാൻ സാധിച്ചുവെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ്. ഇത്രയും ചെറിയ കാലഘട്ടത്തിൽ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ മറ്റൊരു രാജ്യത്തിനും സാധിച്ചിട്ടില്ലെന്നും ഷീ ജിൻ പിംഗ് പറഞ്ഞു. ബെയിജിംഗിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷീ ജിൻ പിംഗ്.

ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും മുക്തരാക്കിയ ചൈനീസ് ഉദാഹരണം മറ്റ് വികസ്വര രാജ്യങ്ങളുമായി പങ്കുവെയ്ക്കും. ചരിത്രത്തിൽ സംഭവിച്ചിരിക്കുന്ന ഏറ്റവും മികച്ച ഒരു മനുഷ്യാത്ഭുതമാണ് ഇത്. ചൈനയിലെ ജനങ്ങളുടെ പ്രതിദിന വരുമാനം 2.30 ഡോളറിന് മുകളിൽ എത്തിച്ചതായി ചൈന കഴിഞ്ഞ വർഷം അവകാശപ്പെട്ടിരുന്നു. തുടർന്നാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ തീവ്ര ദാരിദ്ര്യം 2020 ഓടെ ഇല്ലായ്മ ചെയ്യുമെന്ന് 2015 ൽ ഷീ ജിൻ പിംഗ് അറിയിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം എത്രമാത്രം ശരിയാണെന്നുള്ളത് ഇതുവരെ വ്യക്തമായിട്ടില്ല. കൂടാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഔദ്യോഗിക കണക്കുകളിൽ തിരിമറി നടത്തിയുള്ള അവകാശവാദമാണിത് എന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.

Related Articles

Back to top button