IndiaLatest

ഭാരത് ബന്ദ് തുടങ്ങി, കേരളത്തില്‍ ബാധകമല്ല

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. ഇന്ധന വില വര്‍ധന, ജിഎസ്ടി, വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച്‌ നടത്തുന്ന ബന്ദില്‍ വാണിജ്യ കേന്ദ്രങ്ങള്‍ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ട് മണി വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച്‌ ലളിതമാക്കുക, ഇ വേ ബില്‍ അപാകതകള്‍ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധന വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കോണ്‍ഫഡറേഷന് ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ് ആണ് ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് സംഘടനകളും പങ്കെടുക്കില്ല.

Related Articles

Back to top button