Uncategorized

രമേശ് ആമ്പാടിയ്ക്ക് വീണ്ടും റെയിൽവേ പുരസ്കാരം

“Manju”

രത്നഗിരി: പ്രവർത്തന മികവിന് സ്റ്റാഫുകൾക്ക് ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തിയ പുരസ്ക്കാരം വീണ്ടും രമേശ് ആമ്പാടിയ്ക്ക് ലഭിച്ചു. റെയിൽവേ ജനറൽ മാനേജരുടെ വാർഷിക പരിശോധനയിലാണ് അദ്ദേഹത്തിന് മികച്ച സേവനത്തിനുള്ള പുരസ്ക്കാരം നൽകാൻ തീരുമാനിച്ചത്. 12000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്. പുനലൂർ ഡിവിഷനിൽ ട്രാഫിക്ക് ഇൻസ്പെക്ടറാണ്. 2019 ലെ ഡിവിഷണൽ റെയിൽവേ മാനേജർ പുരസ്ക്കാരവും 2020 ലെ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ പുരസ്ക്കാരവും ലഭിച്ചിരുന്നു. ദിവംഗതനായ ആമ്പാടി കൃഷ്ണപിള്ളയുടേയും രാധമ്മ ടീച്ചറുടേയും മകനാണ്. ശാന്തിഗിരി ഗുരുധർമപ്രകാശസഭയിലെ ജനനി കൽപന ജ്ഞാനതപസ്വിനി, രാജേഷ് ആമ്പാടി എന്നിവർ സഹോദരങ്ങളാണ്. ഭാര്യ: സോഫി വി., മക്കൾ: ശാന്തിരൂപൻ ആർ, ഗുരുപ്രിയ ആർ. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന് സമീപം പുഷ്പം ഭവനത്തിലാണ് താമസം.

Related Articles

Back to top button