IndiaKeralaLatest

ഫേസ്ബുക്ക് പ്രണയം: കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി.

“Manju”

കണ്ണൂര്‍: അമ്മ എന്ന പദത്തോട് നമുക്ക് വല്ലാത്ത അടുപ്പമാണുള്ളത്. ഒരു പദത്തോട് ഇത്ര അടുപ്പം വരുമെങ്കില്‍ ആ യാഥാര്‍ത്ഥ്യത്തോട് നമുക്കുള്ള ബന്ധം എത്രയോ വലുതാണ്. എല്ലാവരേയും സംബന്ധിച്ച്‌ ഇതായിരിക്കണം അനുഭവം. എന്നാല്‍ വ്യത്യസ്തമായ കാര്യങ്ങളാണ് നാം കേള്‍ക്കുന്നതും കാണുന്നതും. ഇവയൊന്നും നാം ഒരിക്കലും കേള്‍ക്കുവാനും കാണുവാനും ആഗ്രഹിക്കുന്നില്ല. നമ്മുടെ അമ്മമാര്‍ക്ക് എന്തുപറ്റി. അടുത്തിടെ നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്തരത്തിലുള്ളതാണ്, അടുത്ത ദിവസം പയ്യന്നൂരില്‍ നടന്ന സംഭവം തന്നെ നോക്കുക. ഫേസ്ബുക്ക് പ്രണയം, വിവാഹിതയും മൂന്നു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ യുവതിയെ പയ്യന്നൂര്‍ പോലീസ് തിരുവനന്തപുരം കിളിമാനൂരില്‍ വെച്ച്‌ കണ്ടെത്തിയത് ഇരുപത് ദിവസത്തെ അന്വേഷണത്തിന് ഒടുവില്‍. യുവതി നേരത്തെ ബാംഗ്ളൂരിലെ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി പിണങ്ങി ബാംഗ്ളൂരില്‍ ജോലി അന്വേഷിച് പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് ഇറങ്ങിയത്.

ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തവേ യുവതി കര്‍ണാടകത്തില്‍ ഉണ്ടെന്ന് സൂചന ലഭിച്ചിരുന്നു . എന്നാല്‍ അതിവിദഗ്ധമായി യുവതി സിം കാര്‍ഡ് ഉപേക്ഷിച് കര്‍ണാടക സിം ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം  യുവതി തന്റെ ഫോണില്‍ തിരുവന്തപുരത്തെ ഒരു യുവതിയെ വിളിച്ചിരുന്നു. ഈ നമ്പര്‍ ട്രെയിസ് ചെയ്ത് പോലീസ് കിളിമാനൂരില്‍ എത്തി യുവതിയെ കണ്ടെത്തുകയായിരുന്നു. കിളിമാനൂരിലെ ബാര്‍ തൊഴിലാളിയായ യുവാവിനൊപ്പം താമസിക്കുകയായിരുന്ന യുവതി .ഫേസ്ബുക്കിലൂടെയാണ് യുവാവിനെ പരിചയപ്പെട്ടത്. യുവാവിന്റെ സഹോദരിയെ യുവതി ഫോണില്‍ വിളിച്ചതാണ് അന്വേഷണത്തിന് സഹായകമായത്.

പയ്യന്നൂര്‍ സി.ഐ എം.സി.പ്രമോദിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ കെ.ടി. ബിജിത്തിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് യുവതിയെ കണ്ടെത്തിയത്. അഡീഷ്ണല്‍ എസ്.ഐ സതീശന്‍, .എസ്.. അബ്ദുള്‍റൗഫ്, സീനിയര്‍ സി. പി. ഒ സോബേസ്, സി.പി.ഒ സിന്ധു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് യുവതിയെ കണ്ടെത്തിയത്. തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ സ്ക്വാഡംഗം ദിലീപിന്റെ സഹായവും അന്വേഷണസംഘത്തിന് ലഭിച്ചു.

 

Related Articles

Back to top button