IndiaLatest

ഇന്ത്യയുടെ ലോകചാംപ്യനായ ഹിമ ഇനി അസം പൊലീസില്‍ ഡി.എസ്.പി

“Manju”

അത്‍ലറ്റിക്സില്‍ ഇന്ത്യയുടെ ലോകചാംപ്യനായ ഹിമ ദാസ് ഇനി അസം പൊലീസില്‍ ഡിഎസ്പി. ഹിമയുടെ ഏറെ നാളത്തെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തിലാണ് ഹിമ പൊലീസിലെ ഉയര്‍ന്ന സ്ഥാനം ഏറ്റെടുത്തത്. സോനോവല്‍ നിയമന ഉത്തരവ് കൈമാറി. ചെറുപ്പം മുതലേ ഉള്ള സ്വപ്നമാണ് ഒരു പൊലീസുകാരി ആവുക എന്നതെന്ന് 21 വയസുകാരി ഹിമ പറഞ്ഞു. ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ഹിമ ട്വീറ്റ് ചെയ്തു.

അസമിലെ നഗാവോണ്‍ ജില്ലയിലെ കന്തുലിമാരി ഗ്രാമത്തിലെ ദരിദ്ര കര്‍ഷ കുടുംബത്തിലായിരുന്നു ഹിമാ ദാസിന്റെ ജനനം. 4 മക്കളില്‍ മൂത്തവള്‍. നാലടിവെച്ചാല്‍ തീരുന്ന രണ്ടു മുറിവീട്ടിലായിരുന്നു ജീവിതം. കൃഷിപ്പണിക്ക് അച്ഛനെ സഹായിക്കാന്‍ പാടത്തേക്കു പോയിരുന്ന പെണ്‍കുട്ടി, തൊട്ടടുത്തു കളിക്കുന്ന ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചാണു തുടങ്ങിയത്. പാടത്തെ കളിയില്‍ അതിവേഗം പായുന്ന പെണ്‍കുട്ടിയുടെ പ്രതിഭ തിരിച്ചറിഞ്ഞ് അത്‍ലറ്റിക്സിലേക്കു തിരിച്ചുവിട്ടതു പ്രാദേശിക പരിശീലകന്‍ നിപ്പോണ്‍ ദാസാണ്.

നാട്ടില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ഗുവാഹത്തിയില്‍ പരിശീലനമാരംഭിച്ചതോടെ ഹിമ നേട്ടങ്ങളിലേക്കുള്ള കുതിപ്പു തുടങ്ങി. സ്പൈക്കില്ലാതെ നഗ്നപാദയായി ദൂരങ്ങള്‍ കീഴടക്കിയിരുന്ന ഹിമ ദാസ് ഇന്ത്യന്‍ ക്യാംപിലെത്തിയപ്പോഴാണ് ആദ്യമായി സ്പൈക്ക് അണിഞ്ഞത്. ആ ഹിമയുടെ പേരില്‍ തന്നെ പിന്നീട് അഡിഡാസ് സ്പൈക്ക് നിര്‍മിച്ചുവെന്നതും ചരിത്രമാണ്

Related Articles

Back to top button